മുവാറ്റുപുഴ: കേരളപ്പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ പായിപ്ര ഗവ യുപി സ്കൂളിൽ ആഘോഷിച്ചു. കവിതാലാപാനം, പ്രസംഗം, ഒപ്പന, ദഫ്, തിരുവാതിര എന്നിവനടന്നു. സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ കവിയിത്രി സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ മലയാള ദിന സന്ദേശവും,എ ഇ ഒ ആർ. വിജയ ഭാഷാദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരിമോളം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി എൻ കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു.