ആലുവ: പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നടത്തുന്നു. 11 മുതൽ ഡിസംബർ 16 വരെ സിവിൽ സ്റ്റേഷൻ അനക്‌സിലാണ് പരിശീലനം. പത്താംക്ലാസ് പാസായ ഉദ്യോഗാർത്ഥികൾ ഫോട്ടോപതിച്ച ബയോഡേറ്റ സഹിതം നേരിട്ടോ സഹായി വഴിയോ നവംബർ ആറിന് മുമ്പ് അപേക്ഷ നൽകണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2631240.