മൂവാറ്റുപുഴ: ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ഇന്ന് അംഗൻവാടികളിൽ പുതിയ കുട്ടികളെ ചേർത്ത് പ്രവേശനോത്സവം നടന്നു. അംഗൻവാടികളിൽ വർഷത്തിൽ രണ്ട് പ്രവേശനോത്സവങ്ങളാണ് നടക്കുന്നത്. ജൂൺ ഒന്നിനും, നവംമ്പർ ഒന്ന് കേരള പിറവി ദിനത്തിലും. മുളവൂർ ഗവ.യു.പി.സ്‌കൂളിൽ പ്രവർത്തിക്കുന്ന 61ാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജലീൽ പനയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു.അജിത സുനി സ്വാഗതം പറഞ്ഞു. അങ്കണവാടി വികസനസമിതി അംഗങ്ങളായ അജീഷ നിസ്‌മോൻ, ഷൈല നജീബ്, എന്നിവർ പങ്കെടുത്തു ബലൂണുകളും മധുരപലഹാരങ്ങളും നൽകിയാണ് കുഞ്ഞുങ്ങളെസ്വീകരിച്ചത്.