കൂത്താട്ടുകുളം: തൊഴിലാളി ദ്രോഹ നടപടികൾക്ക് എതിരെ നാലാം തീയതി കെ എസ് ആർ ടി സി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ജാഥാ ക്യാപ്ടൻ ടി ഡി എഫ് സംസ്ഥാന സെക്രട്ടറി എം.ഐ അലിയാറിന്റെ നേതൃത്വത്തിൽ എത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് കൂത്താട്ടുകുളം ഡിപ്പോയിൽ സ്വീകരണം നൽകി. ടി ഡി എഫ് സെക്രട്ടറി ജി.ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം കൂത്താട്ടുകുളം നഗരസഭാ മുൻ ചെയർമാനും കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റുമായ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു .ഐ എൻ ടി യു സി യൂണിറ്റ് സെക്രട്ടറി അഭിജിത്ത് കുമാർ സ്വാഗതം പറഞ്ഞു.