മൂവാറ്റുപുഴ: നെഹ്രുപാർക്കിൽ മുനിസിപ്പൽ പാർക്കിനോട് ചേർന്ന് ഷീ ടോയ് ലറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിച്ചു. വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം.സീതി, ഉമാമത്ത് സലീം, കൗൺസിലർമാരായ മേരി ജോർജ് തോട്ടം, ബിന്ദു സുരേഷ്‌കുമാർ, ജയകൃഷ്ണൻ നായർ, പി.വൈ.നൂറുദ്ദീൻ, ജിനു ആന്റണി, സെലിൻ ജോർജ്, ഷിജി തങ്കപ്പൻ, വിജയകുമാർ, ഷൈല അബ്ദുള്ള, ഷൈലജ അശോകൻ, ഷാലിന ബഷീർ എന്നിവർ സംസാരിച്ചു.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ സ്വാഗതം പറഞ്ഞു. വനിതകൾക്ക് മാത്രമായി മൂവാറ്റുപുഴയിൽ ടോയ് ലറ്റ് എന്ന ആവശ്യംയാഥാർത്ഥ്യമായി . മൂന്ന് പേർക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന രീതിയിലാണ് ശൗചാലയം . ഏഴ് ലക്ഷം രൂപ മുതൽ മുടക്കിയാണ് ടോയ് ലറ്റ് കോപ്ലക്‌സ് നിർമിച്ചത്.