1a
എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതിന്റെയും കാക്കനാട് ജംഗ്ഷൻ ടൈൽ വിരിച്ച് മനോഹരമാക്കിയതിന്റെയും ഉദ്ഘാടനം തൃക്കാക്കര നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.ടി. എൽദോ നിർവഹിക്കുന്നു

# വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു


തൃക്കാക്കര : കാക്കനാട് ജംഗ്ഷന്റെ മുഖച്ഛായ മാറുന്ന പദ്ധതികളുമായി തൃക്കാക്കര നഗരസഭ. ജില്ലാ ആസ്ഥാനമായ കാക്കനാടും സമീപ പ്രദേശങ്ങളിലും ഇനിമുതൽ എൽ.ഇ.ഡി പ്രകാശത്തിൽ തിളങ്ങും. നഗരസഭ ഒരുകോടിരൂപ ചെലവഴിച്ച് തൃക്കാക്കര മുനിസിപ്പാലിറ്റി മുതൽ കാക്കനാട് ഐ.എം.ജി ജംഗ്ഷൻ വരെയും ഐ.എം.ജി ജംഗ്ഷൻ മുതൽ കളക്ടറേറ്റ് ജംഗ്ഷൻ വരെയും ഭാരത് മാതാ കോളേജ് മുതൽ വള്ളത്തോൾ ജംഗ്ഷൻ വരെയും എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതിന്റെയും പൊട്ടിപ്പൊളിഞ് കിടന്നിരുന്ന കാക്കനാട് ജംഗ്ഷൻ ടൈൽ വിരിച്ച് മനോഹരമാക്കിയതിന്റെയും ഉദ്ഘാടനം തൃക്കാക്കര നഗരസഭ ആക്ടിംഗ് ചെയർമാൻ കെ .ടി എൽദോ നിർവഹിച്ചു
കാക്കനാട് ഓപ്പൺ സ്റ്റേജിൽ വച്ചുനടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എം.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ജിജോ ചങ്ങംതറ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സീന റഹ്മാൻ, കൗൺസിലർമാരായ ആന്റണി പരവര, എം.ടി. ഓമന, ഷീല ചാരു, സി.എ. നിഷാദ്, സി.പി. സജിൽ, ടി.ടി. ബാബു, മുനിസിപ്പൽ സെക്രട്ടറി പി.എസ്. ഷിബു, എൻജിനിയർ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

# ഭിന്നശേഷിക്കാർക്കായി ടോയ്ലെറ്റ്

തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻഡിന്‌ സമീപം ഭിന്നശേഷിക്കാർക്കായി നഗരസഭ നിർമ്മിച്ച ടോയ്ലെറ്റിന്റെ തൃക്കാക്കര നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.ടി. എൽദോ ഉദ്ഘാടനം ചെയ്തു. നഗരസഭ ഏഴുലക്ഷം രൂപ ചിലവഴിച്ചു. രണ്ട്‌ വനിതകൾക്കും രണ്ട്‌ പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൗൺസിലർമാരായ ദിവ്യ പ്രമോദ്, കെ.കെ നീനു, സി.എ നിഷാദ്, ലിജി സുരേഷ്, അഡ്വ.സലിം, എൻ.കെ. പ്രദീപ്, പി.എം. യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.