1a
വാഹനം ഇടിച്ച് പരിക്കേറ്റ കാളക്കുട്ടനെവാഹനത്തിൽ കയറ്റുന്നു


തൃക്കാക്കര : വാഹനം ഇടിച്ച് പരിക്കേറ്റ് രണ്ടുദിവസം കിടന്ന കാളക്കുട്ടന് ജില്ലാ പഞ്ചായത്ത് എസ്.പി.സി.എയും മൃഗസ്‌നേഹികളും രക്ഷകരായി. വെള്ളിയാഴ്ച ഉച്ചയോടെ കാക്കനാട് സീപോർട്ട്എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപത്തെ മെട്രോ യാർഡിലാണ് മരണത്തോട് മല്ലിടുന്ന കാളക്കുട്ടനെ കണ്ടത്. കളമശ്ശേരി നഗരസഭാ കൗൺസിലർ സിദ്ധിഖ് ജില്ലാ പഞ്ചായത്ത് എസ്.പി.സി.എ. സംഘത്തെ വിവരമറിയിക്കുകയായിരുന്നു. ഇവർ എത്തിയപ്പോൾ കാലിലും വയറിലും പരിക്കേറ്റ മിണ്ടാപ്രാണി എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എസ്.പി.സി.എ. ഇൻസ്‌പെക്ടർ വിഷ്ണു വിജയ്, എസ്.പി.സി.എ. ഇൻസ്‌പെ്ര്രകിങ് അസിസ്റ്റന്റ് കെ.ബി. ഇക്ബാൽ എന്നിവരടങ്ങുന്ന സംഘം പെട്ടി ഓട്ടോയിൽ കയറ്റി കാളക്കുട്ടനെ കങ്ങരപ്പടി മൃഗാശുപത്രിയിൽ എത്തിച്ചു. യ കാളക്കുട്ടൻ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.