കൊച്ചി :മുണ്ടശേരിക്ക് ശേഷം കേരളം കണ്ട പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രിയാണ് ടി എം ജേക്കബെന്ന് വി.ഡി സതീശൻ എം.എൽ.എ അനുസ്മരിച്ചു.വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടപ്പാക്കിയ പരിഷ്‌കാരങ്ങൾ കേരള ജനത എന്നും സ്മരിക്കുന്നതാണ്.
കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി.എം. ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് ചെയർമാൻ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ, ഡി.സി.സി ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ജനതാദൾ യു.ഡി.എഫ് വിഭാഗം സംസ്ഥാന പ്രസിഡന്റ് എ.ആർ ഭട്ട്, കേരള കോൺഗ്രസ് വൈസ് ചെയർമാന്മാരായ ജോർജ് ജോസഫ്, ഡെയ്‌സി ജേക്കബ്, ജില്ലാ പ്രസിഡണ്ട് വിൻസെന്റ് ജോസഫ്, നേതാക്കളായ ടോമി പാലമല, ഡൊമിനിക് കാവുങ്കൽ, പ്രേംസൺ മഞ്ചയമാറ്റം, സുനിൽ ഇടപ്പിലകാട്ട്, റെജി ജോർജ്, റോയ് തിരുവാങ്കുളം, അരവിന്ദ് മേനോൻ, പി.സി. വർഗീസ്, ജോർജ് കിഴക്കുമശേരി, ജിബു ആന്റണി, ജോസ് പള്ളിപ്പാടൻ, എൻ.കെ. സച്ചു, കെ.ഒ. ജോർജ്, കെ.എ. ലാസർ എന്നിവർ പ്രസംഗിച്ചു.