ആലുവ: ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവം രണ്ടാം ദിനം പിന്നിട്ടപ്പോൾ മുൻ വർഷത്തെ ചാമ്പ്യന്മാരായ വിദ്യാധിരാജ വിദ്യാഭവൻ പോയിന്റ് നിലയിൽ ബഹുദൂരം മുന്നിൽ. വിവിധ വിഭാഗങ്ങളിലായി 400 പോയിന്റാണ് വിദ്യാധിരാജ നേടിയത്.

രണ്ടാം സ്ഥാനത്തുള്ള കളമശേരി രാജഗിരി ഹൈസ്‌കൂളിന് 249 പോയിന്റും മൂന്നാം സ്ഥാനക്കാരായ ആലുവ നിർമ്മല എച്ച്.എസ്.എസിന് 220 പോയിന്റുമുണ്ട്. വിവിധ കാറ്റഗറിയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്ന സ്‌കൂളുകൾ ചുവടെ. എൽ.പി വിഭാഗം: ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ കാഞ്ഞൂർ (33), രാജഗിരി കളമശേരി (33), നസ്രത്ത് ആലുവ (32). യു.പി വിഭാഗം: നിർമ്മല ആലുവ (42), രാജഗിരി കളമശേരി (37), വിദ്യാധിരാജ ആലുവ (34). എച്ച്.എസ് വിഭാഗം: രാജഗിരി കളമശേരി (92), നിർമ്മല ആലുവ (90), വിദ്യാധിരാജ ആലുവ (90). എച്ച്.എസ്.എസ് വിഭാഗം: വിദ്യാധിരാജ ആലുവ (113), രാജഗിരി കളമശേരി (87), ഗവ. ബോയ്‌സ് ആലുവ (69).

ഹൈസ്‌കൂൾ വിഭാഗം (സംസ്‌കൃതം): വിദ്യാധിരാജ ആലുവ (65), അകവൂർ ഹൈസ്‌കൂൾ ശ്രീമൂലനഗരം (41), ഹോളിഗോസ്റ്റ് തോട്ടക്കാട്ടുകര (31). യു.പി വിഭാഗം (സംസ്‌കൃതം): വിദ്യാധിരാജ ആലുവ (73), അകവൂർ ഹൈസ്‌കൂൾ ശ്രീമൂലനഗരം (64), ഹോളിഗോസ്റ്റ് തോട്ടക്കാട്ടുകര (50). എൽ.പി (അറബി): ദാറുസലാം ചാലക്ക (35), ഇസ്ലാമിക് ആലുവ (33), സെന്റ്‌ജോസഫ് ചെങ്ങൽ (33), ഗവ. ഹൈസ്‌കൂൾ നൊച്ചിമ (33). യു.പി വിഭാഗം (അറബി): കെ.എൻ.എം എടത്തല (33), ഇസ്ലാമിക് ആലുവ (31), ഗവ. ജി.എച്ച്.എസ് ആലുവ (29), അകവൂർ എച്ച്.എസ് ശ്രീമൂലനഗരം (29). എച്ച്.എസ് വിഭാഗം (അറബി): കെ.ഇ.എം ആലങ്ങാട് (46), ഗവ. ജി.എച്ച്.എസ് ആലുവ (42), അകവൂർ ഹൈസ്‌കൂൾ ശ്രീമൂലനഗരം (34).

കലോത്സവം ഇന്ന് സമാപിക്കും. രാത്രി 7.30ന് നടക്കുന്ന സമാപന സമ്മേളനം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.