ആലുവ: ശിവഗിരി വിദ്യാനികേതൻ സ്കൂളിൽ കേരളപ്പിറവി ദിനവും മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികവും മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ സുരേഷ് എം. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എം. മോഹനൻനായർ ക്ളാസെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച അക്ഷരശ്ലോകം, കേരളഗാനം, മോഹിനിയാട്ടം എന്നിവയും അരങ്ങേറി. സ്‌കൂളിലെ മലയാളശ്രീയായി ടി.എച്ച്. അനന്തകൃഷ്ണനെയും മലയാളപ്രഭയായി തേജശ്രീ മാഹിബാലനെയും തിരഞ്ഞെടുത്തു.