ആലുവ: വാർഡ് സഭാ യോഗങ്ങൾ പൊതുസ്ഥലത്ത് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നഗരസഭ കൗൺസർക്ക് ചെയർപേഴ്‌സൺ നോട്ടീസ് നൽകി. 25 -ാം വാർഡ് കൗൺസിലർ കെ. ജയകുമാർ വാർഡ് സഭ സ്വന്തം വീട്ടിൽ നടത്തിയതിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. വാർഡ് യോഗം പൊതുസ്ഥലത്ത് നടത്തണമെന്ന ചെയർപേഴ്സന്റെ നിർദേശത്തിനെതിരെ കൗൺസിലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. പൊതുസ്ഥലം നിർദ്ദേശിക്കാൻ കോടതി നഗരസഭയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇതനുസരിച്ചാണ് 25 -ാം വാർഡിലെ അംഗൻവാടിയിലോ, സമീപത്തെ അംഗൻവാടികളിലോ, നഗരസഭ വക പ്രിയദർശിനി ടൗൺഹാളിലോ വാർഡ് സഭ ചേരാവുന്നതാണെന്ന് സൂചിപ്പിച്ച് ചെയർപേഴ്‌സൺ ലിസി എബ്രഹാം കൗൺസിലർക്ക് നോട്ടീസ് നൽകിയത്.