പറവൂർ : പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളും യു.പി. വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും എൽ.പി വിഭാഗത്തിൽ ചേന്ദമംഗലം ഗവ. യു.പി സ്കൂളും ഒന്നാംസ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പുത്തൻവേലിക്കര വിവേകചന്ദ്രിക ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പുല്ലംകുളം എസ്.എൻ. സ്കൂൾ രണ്ടാം സ്ഥാനവും നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് യു.പി സ്കൂൾ രണ്ടാം സ്ഥാനവും നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് സ്കൂൾ രണ്ടാം സ്ഥാനവും കരുമാല്ലൂർ നവദീപ്തി ഇ.കെ.സ്കൂൾ മൂന്നാം സ്ഥാനവും നേടി. സംസ്കൃതോത്സവം യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നന്ത്യാട്ടുകുന്നം എസ്.എൻ.വിക്കും രണ്ടാം സ്ഥാനം പുല്ലംകുളം എസ്.എൻ സ്കൂളിനും മൂന്നാം സ്ഥാനം കരിമ്പാടം ഡി.ഡി.സഭ സ്കൂളിനുമാണ്. അറബിക് കലോത്സവത്തിൽ കരുമാലൂർ എഫ്.എം.സി.ടി സ്കൂളും മാഞ്ഞാലി എ.എൽ.എസ് സ്കൂൾ, മന്നം ഇസ്ലാമിക് സ്കൂൾ, പറവൂർ സെന്റ് അലോഷ്യസ് സ്കൂൾ, കരിമ്പാടം ഡി.ഡി. സഭ സ്കൂൾ ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനം പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ഷൈല, ലിസി ഷാജു, ഷീന സെബാസ്റ്റ്യൻ, പി.കെ.ഉല്ലാസ്, പ്രസീന വിവേകാനന്ദൻ, രഞ്ജിനി അംബുജാക്ഷൻ, കെ.സി. രാജപ്പൻ, ലീന അജി, സ്മിത ജോയ്, കെ.എ. ബിജു, പ്രിൻസിപ്പൽ ജെയ് മാത്യു, പി.എൻ. അനൂപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നടൻ വിനോദ് കെടാമംഗലം സമ്മാനങ്ങൾ വിതരണം ചെയ്തു.