ആലുവ: ജില്ലാ ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ തസ്തികയിൽ താത്കാലിക നിയമനത്തിന് 4 ന് ഉച്ചക്ക് 12 ന് സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂ നടക്കും. ഗവൺമെന്റ് അംഗീകൃത ഡി.എം.എൽ.ടി. കോഴ്‌സും പാരാ മെഡിക്കൽ രജിസ്‌ട്രേഷനും ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി അറിയിച്ചു.