കൊച്ചി: എസ്.എൻ.ഡി.പി യോഗം തെക്കൻപറവൂർ ശാഖയിലെ ഡോ.പല്പു കുടുംബയൂണിറ്റ് സംഘടിപ്പിക്കുന്ന പല്പു ജന്മദിനാഘോഷം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ എട്ടിന് പി.ആർ.ബാബു പതാക ഉയർത്തും.നാളെ രണ്ടരയ്ക്ക് വാർഷിക സമ്മേളനം ശാഖ പ്രസിഡന്റ് പി.വി.സജീവ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ.കെ.ശേഷാദ്രിനാഥൻ അദ്ധ്യക്ഷത വഹിക്കും. ലാലൻ ആലുവ പ്രഭാഷണം നടത്തും. ടി.കെ.സാജു, സി.കെ.രവി, പി.ആർ.ബാബു, കെ.സി.ശശിരാജ് എന്നിവർ സംസാരിക്കും.