scms
എസ്.സി.എം.എസിൽ സോഷ്യൽ സയൻസ് ഗവേഷക സമ്മേളനം മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ബൈജു രാധാകൃഷ്ണൻ, ഡോ. രാധാകൃഷ്ണൻ നായർ, ഡോ.അഭിലാഷ് എസ്.നായർ, ഡോ. തരുൺ ധിൻഗ്ര, എന്നിവർ സമീപം.

കൊച്ചി: ഡെറാഡൂണിലെ പെട്രോളിയം ആൻഡ് എനർജി യൂണിവേഴ്‌സിറ്റിയും എസ്.സി.എം.എസ് കൊച്ചിൻ സ്‌കൂൾ ഒഫ് ബിസിനസും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സോഷ്യൽ സയൻസ് ഗവേഷക സമ്മേളനം മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്തു.
ഐ.ഐ.എം അസോസിയേറ്റ് പ്രൊഫസർ ഡോ.അഭിലാഷ് എസ്.നായർ വിശിഷ്‌താതിഥിയായിരുന്നു. ഡെറാഡൂൺ യൂണിവേഴ്സിറ്റി സ്ട്രാറ്റജിക് മാനേജ്‌മെന്റ് എച്ച്.ഒ.ഡിയും റിസർച്ച് ഡീനുമായ ഡോ. തരുൺ ധിൻഗ്ര, എസ്.സി.എം.എസ് സീനിയർ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. ബൈജു രാധാകൃഷ്ണൻ,പി.ജി.ഡി.എം. അസോസിയേറ്റ് പ്രൊഫസർ ഡോ. മോഹൻ,ബി എന്നിവർ സംസാരിച്ചു. എസ്.സി.എം.എസ് ജേണൽ എഡിറ്റർ ഡോ. രാധാകൃഷ്ണൻ നായർ എഴുതിയ മാനേജ്‌മെന്റ് പാഠങ്ങൾ ആധാരമാക്കിയ പുസ്തകം 'തിങ്ക് ആൻഡ് ഡു' ചടങ്ങിൽ പ്രകാശനം ചെയ്തു. കേരളത്തിലേയും വിവിധ സംസ്ഥാനങ്ങളിലെയും കാമ്പസുകളിൽ നിന്നായി 50 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.