നഗരത്തിലെറോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റോട്ടറി റോഡ് ഉപരോധം ഡി ഡി സി ജനറൽ സെക്രട്ടറി പി. പി. എൽദോസ് ഉദ്ഘാടനംചെയ്യുന്നു.
മൂവാറ്റുപുഴ: റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ടൗൺ മണ്ഡലം കമ്മിറ്റിഉപരോധ സമരം നടത്തി. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള റോഡിൽ അറ്റകുറ്റപണികൾ പോലും നടത്തുന്നില്ല. റോഡ് പുനർനിർമ്മാണത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയിൽ നിരവധി തവണ ആവശ്യമുന്നയിച്ചെങ്കിലും തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ഉപരോധസമരം. .കോതമംഗലം, കാളിയാർ റൂട്ടുകളിൽ നിന്നെത്തുന്ന ബസുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്ന് പോകുന്നത്. റോട്ടറി റോഡിലൂടെ യല്ലാതെ വാഹനങ്ങൾക്ക് പട്ടണത്തിൽ പ്രവേശിക്കാനും കഴിയില്ല. വൺവേ സംവിധാനം നിലവിലുള്ള റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് . ഉപരോധസമരം ഡി.സി.സി. ജനറൽ സെക്രട്ടറി പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിനു ആന്റണി അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എ അബ്ദുൾ സലാം,കൗൺസിലർമാരായ സി.എം ഷുക്കൂർ, ഷൈല അബ്ദുള്ള, പ്രമീള ഗിരീഷ് കുമാർ, ജയ്സൺ തോട്ടത്തിൽ, ഷാലിന ബഷീർ, യു.ഡി.എഫ്. നേതാക്കളായ കബീർ പൂക്കടശേരി , റഫീക്ക് പൂക്കടശേരി, റിയാസ് താമരപ്പിള്ളി, റിഷാദ് തോപ്പി കുടി ഷാനു കുടിയിൽ, സേവി പൂവൻ,തുടങ്ങിയവർ പ്രസംഗിച്ചു.