anganavady
നഗരസഭ എട്ടാം വാർഡിലെ തർബിയത്ത് നഗർ അംഗൻ വാടിയിൽ എൻ എസ് എസ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള സമർപ്പണ ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉൽഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: നഗരസഭ എട്ടാം വാർഡിലെ തർബിയത്ത് നഗർ അംഗൻവാടിയിൽ തർബിയത്ത് സ്കൂളിലെ എൻ എസ് എസ് വാളന്റിയർമാർ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള സമർപ്പണ ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്തു. . വാർഡ് കൗൺസിലർ പി.വൈ. നൂറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. വി എച്ച് എസ് സി പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും പി ടി എ പ്രസിഡന്റ് കബീർ പൂക്കടശ്ശേരി അംഗൻവാടിക്ക് കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയശ്രീ വി. ആർ, അദ്ധ്യാപകരായ സ്നേഹ എം.എസ്, ജെൻസ് മാത്യു, ഗീതാകുമാരി, സുനിൽ തോമസ് , അംഗൻവാടി അദ്ധ്യാപിക സതീദേവി, പി ടി എ വൈസ്. പ്രസിഡന്റ് ബിനോയി മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.