മൂവാറ്റുപുഴ : എൻഎസ്എസിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 81-ാം നമ്പർ ചന്തപ്പാറ അംഗൻവാടി ഏറ്റെടുത്ത് നവീകരിച്ചു. . ജില്ലാ പഞ്ചായത്തംഗം അഡ്വ.എൻ അരുൺ ഉദ്ഘാടനം നിർവഹിച്ചു, പ്രിൻസിപ്പാൾ റോണിമാത്യു അദ്ധ്യക്ഷത വഹിച്ചു. പഠന ഉപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും കൈമാറൽ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവനും, വൈറ്റ് ബോർഡ് കൈമാറൽ ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ മുരളി കെ.എസും, വിദ്യാർത്ഥികൾക്കുള്ള ഹാൻഡ് വാഷ് കൈമാറൽ മൂവാറ്റുപുഴ അഡീഷണൽ സി.ഡി.പി.ഒ ജയന്തി പി നായരും നിർവഹിച്ചു.