പെരുമ്പാവൂർ: കുറുപ്പംപടി പാറ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സൗജന്യനേത്ര ചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 9.30 ന് പ്രിയ പബ്ലിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന ക്യാമ്പിൽ ആദ്യം എത്തുന്ന 150 പേർക്കാണ് പരിശോധന. ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി തിമിരശസ്ത്രക്രിയ നടത്തു മെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 12.30 വരെ നീളുന്ന ക്യാമ്പിൽ മരുന്നുകളും സൗജന്യമായിരിക്കും.