മുവാറ്റുപുഴ: നഗരസഭയിൽഏഴ് കോടി 43 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരമായെന്ന് ചെയർപേഴ്‌സൺ ഉഷാ ശശീധരനും , ക്ഷേമ കാര്യ ഉപസമിതി ചെയർമാൻ എം.എ.സഹീറും അറിയിച്ചു.
മുവാറ്റുപുഴ നഗരസഭയുടെ ധനകാര്യ കമ്മീഷൻ ഗ്രാന്റ് 3.74 ലക്ഷവും, റോഡ് മെയിന്റനൻസ് ഗ്രാന്റ് 2. 60 കോടി രൂപയും കൃത്യമായ പദ്ധതി നിർവ്വഹണം നടത്തിയതിന് സർക്കാരിൽ നിന്ന് ലഭിച്ച പെർഫോമൻസ് ഗ്രാന്റായ 1. 08കോടി രൂപയും ഉപയോഗിച്ച് നഗരത്തിലെ ചെറുതും വലുതുമായ എല്ലാ റോഡുകളും നവീകരിക്കും. റോട്ടറി റോഡ് (50 ലക്ഷം), മോഡൽ ഹൈസ്‌കൂൾ റോഡ്, ആസാദ് റോഡ്, ലയൺസ് ക്ലബ്ബ് റോഡ് (28.15 ലക്ഷം), ജനശക്തി റോഡ്, ആശ്രമം റോഡ് (36.65 ലക്ഷം) സ്റ്റേഡിയം റോഡ്, പുൽപ്പറമ്പ് റോഡ്, ഗാന്ധി നഗർ റോഡ് (26.9 ലക്ഷം)എന്നിവയാണ് നവീകരിക്കുന്നത്. പള്ളിക്കര റോഡ്, നിർമ്മലഗിരി റോഡ്, ഐക്കരപറമ്പ് റോഡ്തുടങ്ങി നഗരത്തിലെ 28 വാർഡുകളിലെറോഡുകൾക്ക് റീ ടാറിംഗ് വർക്കിനായി ആറ് ലക്ഷം വീതംലഭിക്കും, എല്ലാ വാർഡിലേയും പുതിയ റോഡ് ഫോർമേഷന് മൂന്ന് ലക്ഷം വീതം 84 ലക്ഷം രൂപയും അനുവദിച്ചു.
നഗരത്തിൽ 15 ലക്ഷം മുടക്കിഷീ ലോഡ്ജ് നിർമ്മാണം ആരംഭിച്ചു. വീടില്ലാത്തവർക്ക് വീടിനായി പി എം എ വൈ പദ്ധതിക്കും വീട് മെയിന്റനൻസിനുമായി 92 ലക്ഷം രൂപയും പുതിയ അംഗൻവാടികൾക്കും സാംസ്‌ക്കാരിക നിലയങ്ങൾക്കുമായി 45 ലക്ഷവും, പാലിയേറ്റീവ്, വയോമിത്രം, ക്യാൻസർ രോഗി പരിപാലനം എന്നിവക്ക് 23 ലക്ഷവും ,സ്‌കൂൾ നവീകരണം സ്‌കോളർഷിപ്പ് എന്നിവക്ക് 35 ലക്ഷവും , പട്ടികജാതി ഉന്നമനത്തിന് 30 ലക്ഷവും , അംഗൻവാടി മെയിന്റനൻസിന് 40 ലക്ഷം രൂപയും കടവുകൾക്ക് 10 ലക്ഷം രൂപയും, ജൈവ മാലിന്യ പദ്ധതിയ്ക്ക് 50 ലക്ഷം രൂപ
യുംഅനുവദിച്ചു.