manary
മാനാറി ഭാവന ലെെബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ കേരള പിറവി ദിനാഘോഷം പഞ്ചായത്ത് നേതൃ സമതി കൺവീനർ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ:മാനാറി ഭാവന ലെെബ്രറിയുടെ നേതൃത്വത്തിൽമാനാറി പുതിനാക്കുഴി സുനിൽ കുമാറിന് ചികിത്സ സഹായം നൽകി. കിടപ്പു രോഗിയായ സുനിൽകുമാർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ്. . ലെെബ്രറി ആഡിറ്റോറിയത്തിൽ കേരള പിറവി ആഘോഷം. ഗ്രന്ഥശാല പ‌ഞ്ചായത്ത് സമിതി കൺവീനർ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് കെ. എൻ. രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെമീർ സ്വാഗതം പറഞ്ഞു. ചികിത്സാ സഹായ വിതരണം വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ നിർവ്വഹിച്ചു. കെ. എൻ. മോഹനൻ നന്ദി പറഞ്ഞു.