കോലഞ്ചേരി:എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മെഡിക്കൽ പ്രദർശനം 'മെഡ്മറൈസ് ' ആശുപത്രി സെക്രട്ടറി ജോയ്. പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.കോളേജ് ഡീൻ ഡോ. കെ. കെ. ദിവാകർ അദ്ധ്യക്ഷത വഹിച്ചു. എക്‌സിബിഷൻ ചെയർമാൻ ഡോ. സുബിൻ. ബി. ജോർജ് ,മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, സ്റ്റാഫ് അഡ്വൈസർ ഡോ.വിജി പോൾ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഷീല ഷേണായ് ,കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അലൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.