കിഴക്കമ്പലം: കുന്നത്തുനാട് സർവ്വീസ് സഹകരണ ബാങ്കിൽ ത്രികോണ മത്സരം. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളാണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് നിലവിൽ. മുൻ ഭരണത്തിൽ ഭൂരിപക്ഷ അംഗങ്ങൾ രാജി വെച്ചതോടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണിപ്പോൾ.

17നാണ് തിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് നേതൃത്വം നല്കുന്ന സഹകാരി മുന്നണി സ്ഥാനാർത്ഥികളായി ടി .എ അബ്ദുൾറഹിം, കെ. ജി അശോക് കുമാർ, എൽദോ കെ. തങ്കച്ചൻ, എം. കെ കൃഷ്ണൻ, ടി. പി തമ്പി, നിസാർ ഇബ്രാഹിം, രഞ്ജിത്ത് പി. അബ്ദുള്ള, എൻ. വി വാസു, ഡോളി ഏലിയാസ്, വൽസ എൽദോ, ബിന്ദു നന്ദൻ, എം. കെ വേലായുധൻ, ടി. സി മുഹമ്മദ് എന്നിവരും. യു.ഡി.എഫ് പാനലിൽ എം.പി അബൂബക്കർ, കെ.എം അലി, വി.ആർ അശോകൻ, കെ.കെ ഇബ്രാഹിം കുട്ടി, എം.എ നൗഷാദ്, എം.പി യാക്കോബ്,ലൈജു പുന്നൂസ്, കെ.എൻ സുരേഷ് ബാബു, ഏലിയാമ്മ പൗലോസ്, ഫാത്തിമ മുഹമ്മദ്, വൽസ സ്കറിയ, കെ.കെ രമേഷ്,കെ.കെ അലി എന്നിവരും ബി.ജെ.പി പാനലിൽ സി.വി അനൂപ്, എൻ.ടി തങ്കച്ചൻ, കെ.എ മനോജ്, സി.എം മോഹനൻ, എം.വി രാജൻ, എം.എ ഷൺമുഖൻ, പി.ബി സിജി, കെ.വി സുരേഷ്, ബിജി അനിൽ, വിജയമ്മ ശശി, പി.സി കൃഷ്ണൻ, പി.കെ അംബുജൻ തുടങ്ങിയവരുമാണ് മത്സരിക്കുന്നത്.