കൊച്ചി : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ ജില്ലാ കലോത്സവം വർണോത്സവം 2019 എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ പ്രൊഫ. ഡി. സലിം കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ, സജോയ് ജോർജ്ജ്, നളിന കുമാരി, എൻ.എക്സ് അൻസലാം, കെ.സന്ധ്യ, പി.വി. ഷൈലജ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങിൽ വിതരണം ചെയ്യും.