മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെസ്റ്റ് മുളവൂരിൽ മുളവൂർ തോടിന് കുറുകെ മംഗല്യകടവിൽ പാലം നിർമിക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. ആട്ടായം വെസ്റ്റ് മുളവൂർ കനാൽ ബണ്ട് റോഡിലെ വെസ്റ്റ് മുളവൂർ ജുമാമസ്ജിദിന് സമീപത്തു നിന്നും ആരംഭിച്ച് പുതുപ്പാടി ഇരുമലപ്പടി റോഡിലെ അറേക്കാട് ദേവി ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന റോഡിലെ വെസ്റ്റ് മുളവൂർ ജുമാമസ്ജിദിന് സമീപം മംഗല്യ കടവിൽ മുളവൂർ തോടിന് കുറുകെയാണ് പാലം നിർമിക്കുന്നത്.
വെസ്റ്റ് മുളവൂർ, നിരപ്പ്, ഭാഗത്തുള്ളവർക്ക് ബസ്‌റൂട്ടായ പുതുപ്പാടി ഇരുമലപ്പടി റോഡിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി കറങ്ങി പോകേണ്ട അവസ്ഥയാണ് . നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലിക മരംപ്പാലം സ്ഥാപിച്ചിരുന്നു. കാലവർഷത്തെ തുടർന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ നിരവധി തവണ നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെ താത്ക്കാലിക മരപ്പാലം സ്ഥാപിച്ചിരുന്നെങ്കിലും ലവെള്ളപ്പാച്ചിലിൽതകർന്നുപോകുകയായിരുന്നു .പ്രദേശവാസികൾക്ക് ബസ് റൂട്ടായ ഇരുമലപ്പടി പുതുപ്പാടി റോഡിൽ എത്തുന്നതിനുംപാലം ആവശ്യമാണ്, ഹോമിയോ ആശുപത്രി, മുളവൂർ സർക്കാർ സ്‌കൂൾ, മുളവൂർ മാവേലി സ്റ്റോർ, പ്രാഥമീക ആരോഗ്യ കേന്ദ്രം, റേഷൻ കട അടക്കമുള്ള സ്ഥലങ്ങളിലേയ്ക്ക് എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി കറങ്ങണം. മുളവൂർ അറേക്കാട് ദേവി ക്ഷേത്രത്തിലേയ്ക്ക് പോകേണ്ട വിശ്വാസികൾക്കും മംഗല്യകടവ് പാലത്തെയാണ് ആശ്രയിക്കേണ്ടത്. പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ എൽദോ എബ്രഹാം എം.എൽ.എക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. തുടർന്നാണ് എൽദോ എബ്രഹാം എം.എൽ.എ 40ലക്ഷം രൂപ അനുവദിച്ചത്.
താത്ക്കാലിക മരപ്പാലംമലവെള്ളപ്പാച്ചിലിൽതകർന്നു