sree-sankara
തകർന്ന കാലടി പാലം

കാലടി:ഇനി എന്നാണ് ശ്രീശങ്കരാ പാലത്തിന് മോക്ഷം കിട്ടുക. പ്രതിഷേധിച്ച് പ്രതിഷേധിച്ച് ജനം വലഞ്ഞു.

രണ്ട് മാസങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ സ്ഥലം എം എൽ എ യുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ കൊണ്ട് പാലത്തിലെ കുഴിയടച്ചെങ്കിലും ടാറിംഗ് പിറ്റേന്ന് തന്നെ പൊളിഞ്ഞു.വിണ്ട് കീറിയ പാലത്തിലൂടെ വാഹനങ്ങളും ജനങ്ങളും ദുരിത യാത്ര തുടരുകയാണ്.കാലടി - പെരുമ്പാവൂർ എം. സി റോഡിൽ മരോട്ടിച്ചോട് മുതൽ ഒക്കൽ വരെ നാലു കിലോമീറ്റർ ദൂരം കടന്ന് കിട്ടാൻ ചുരുങ്ങിയത് ഒരു മണിക്കൂർ സമയം വേണം. ചിലപ്പോൾ രണ്ട് മണിക്കൂർ വരെ നീളും. കുഴികളടച്ചുംട്രാഫിക് നിയന്ത്രിച്ചും പൊലീസ് കഷ്ടപ്പെട്ടെങ്കിലും ഫലം കണ്ടില്ല.

സേവ് പീപ്പിൾസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരമ്പര.

പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഓരോ വർഷങ്ങളിലും ചെന്നൈ ഐ.ഐ.ടി., ജില്ല പൊതുമരാമത്ത് എക്സി.എൻജിനീയേഴ്സ്, ബ്രിഡ്ജസ് എക്സി.എൻജിനീയേഴ്സ്എന്നീഏജൻസികളുടെ പരിശോധന നടന്നു. അവസാനം മെട്രോമാൻ ഇ.ശ്രീധരനും പാലം പരിശോധിച്ചു.ഇവരുടെ നിർദ്ദേശങ്ങളും പരാമർശങ്ങളും ഫയലിൽ ഭദ്രമായി കിടക്കുന്നു.

തീരാത്ത തർക്കങ്ങൾ

കാലടിപാലത്തിന് സാമന്തരമായി മറ്റൊരു പാലത്തിന് 2012-ൽ യു ഡി എഫ് സർക്കാർ അനുമതി നൽകിയെങ്കിലുo സമാന്തര റോഡിനെ ചൊല്ലി യുള്ളതർക്കംമൂലം അനുമതി കടലാസിൽ കുടുങ്ങി. അന്ന് യുഡിഎഫ് ഭരിച്ചിരുന്ന ഗ്രാമ പഞ്ചായത്ത് കൊണ്ട് വന്ന സമാന്തര റോഡിനെ എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള ഗതാഗത പരിഷ്ക്കാര വേദിഎതിർത്തു. അന്ന് പാലത്തിനെ അനുകൂലിച്ച് മുൻ മന്ത്രി കെ.ബാബുവും, എതിർത്ത് മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിലുംരംഗത്ത് വന്നിരുന്നു

പാലത്തിന് ബലക്ഷയമുണ്ടെന്ന്

ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്

ഏഴ് കൊല്ലം മുൻപ്

മരോട്ടിച്ചോട് മുതൽ ഒക്കൽ വരെ ദുരിതയാത്ര