അങ്കമാലി:- അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിങ് വാർഷിക സമ്മേളനം വ്യാപാരഭവനിൽ വച്ച് നടന്നു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി പോളച്ചൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വനിതാവിങ് പ്രസിഡന്റ് എൽസി പോൾ അദ്ധ്യക്ഷത വഹിച്ചു. വാളയാറിൽദളിത് സഹോദരിമാരുടെ പീഡനമരണവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വാർഷിക സമ്മേളനത്തോട്അനുബന്ധിച്ച് സ്‌ത്രീ സുരക്ഷയെ കുറിച്ചുള്ള ക്ലാസ് നടന്നു. ക്രിസ്റ്റി തോമസ്, മിനി ജോജോ, ഗ്രേസി തോമസ്, ഡാന്റി ജോസ്, തോമസ് കുര്യാക്കോസ്, ബിജു പൂപ്പത്ത് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ എൽസി പോൾ-പ്രസിഡന്റ്, മിനി ജോജോ, ലവ്‌ലി ജോസ് -വൈസ് പ്രസിഡന്റ്മാർ, ക്രിസ്റ്റി തോമസ്-ജനറൽ സെക്രട്ടറി, സീമ റെജി, മഞ്ജു പോൾ സെക്രട്ടറിമാർ മാർഗരറ്റ് ഡേവിഡ്-ട്രഷറർ.