അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്രസംവാദവേദിയുടെ നേതൃത്വത്തിൽ മലയാളഭാഷദിനാഘോഷംനടത്തി​.
മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ നടന്ന ആഘോഷപരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് മൂക്കന്നൂർ പ്രഭാഷണം നടത്തി.
ഭാഷാക്വിസ് മത്സരത്തിൽ അംഗനവാടി ടീച്ചർ പി. എ. മോളി ഒന്നാം സ്ഥാനവും സഹകരണബാങ്ക് വൈസ് പ്രസിഡന്റ് പി. എൽ. ഡേവീസ് രണ്ടാം സ്ഥാനവും നേടി.