അങ്കമാലി :കരയാംപറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ നീതി ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബെന്നി ബഹന്നാൻ എം പി നിർവഹിച്ചു .യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജോണി പളളിപ്പാടൻ അദ്ധ്യക്ഷത വഹിച്ചു . ബ്രാഞ്ച് ,നീതി ഒപ്റ്റിക്കൽസ് എന്നിവയുടെ ഉദ്ഘാടനം റോജി എം ജോൺ എം എൽ എ യും ഹോം അപ്ലയൻസിന്റെ ഉദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോളും ലിഫ്റ്റിന്റെ ഉദ്ഘാടനം കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കരയും നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ സുരേഷ് മാധവൻ നിർവഹിച്ചു .മുൻ എം എൽ എ പി .ജെ ജോയി , കെ. വൈ ടോമി , ഷൈനി ജോർജ് ,കെ കെ അരുൺകുമാർ ,കുഞ്ഞമ്മ ജെയ്ക്കബ് ,ജോജി കല്ലു ക്കാരൻ ,ഷൈബി പോളി ,പി കെ ബാലകൃഷ്ണൻ ,സ്റ്റീഫൻ കോയിക്കര ,അഡ്വക്കേറ്റ് കെ എസ് ഷാജി ,ഫാദർ വർഗീസ് അരീയ്ക്കൽ കോർ എപ്പിസ്കോപ്പ , സി പി സെബാസ്റ്റ്യൻ , ബാബു സാനി , എം സി ഗീവർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു .