anwarsadath-mla
ആലുവ സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടത്തിൽ ഫുഡ് സേഫ്ടി ഓഫീസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഫുഡ് സേഫ്ടി ഓഫീസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രവർത്തിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടത്തിൽ മുറി അനുവദിച്ചെങ്കിലും പ്രത്യേക വാതിൽ ഉണ്ടായിരുന്നില്ല. ഇതിനായി പൊതുമരാമത്ത് വകുപ്പ് വലിയ തുക എസ്റ്റിമേറ്റ് നൽകിയത് വി​വാദമായി​രുന്നു. തുടർന്ന് ഫുഡ് സേഫ്ടി വകുപ്പ് നേരിട്ട് വാതിൽ സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകുകയായിരുന്നു.