ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ഡോ.പൽപ്പുവിന്റെ 156-ാമത് ജൻമദിനാഘോഷം യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ, യൂണിയൻ വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖ സെക്രട്ടറി പി.കെ. ജയൻ, വൈസ് പ്രസിഡൻറ് വി.കെ. കമലാസനൻ, യൂണിയൻ കമ്മിറ്റി അംഗം പി.എൻ. ദേവദാസ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർമാരായ കെ.ജി. ജഗൽകുമാർ, സുനീഷ് പട്ടേരിപ്പുറം, കുമാരി സംഘം കൗൺസിലർ കുമാരി കെ.ജെ. ശ്രേയസ്സി എന്നിവർ സംസാരിച്ചു.