bindu-gopalakrishnan
മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ ഗ്രാമോത്സവം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:കേരളോത്സവത്തിന്റെ ഭാഗമായുള്ള ഗ്രാമോത്സവത്തിന് മുടക്കുഴയിൽ തുടക്കമായി.കേരളപിറവി ദിനത്തിൽ തുടക്കം കുറിച്ച ഉത്സവം ഈ മാസം 23 ന് സമാപിക്കും.ഫുഡ് ഫെസ്റ്റ്, നാടൻ പാട്ട്,ഞാറുനടീൽ,ഓലമെടയൽ,സിനിമാറ്റിക് ഡാൻസ്,തിരുവാതിരഎന്നി​വമത്സരവിഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഗ്രാമോത്സവം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ എം. എൽ. എ സാജു പോൾ,ജില്ലാ പഞ്ചായത്ത് അംഗം ജാൻസി ജോർജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി​. അജിത് കുമാർ,പഞ്ചായത്ത് അംഗങ്ങളായ ഷോജ റോയി,പി. കെ. ശിവദാസ്,എൽസി പൗലോസ്,എസ്. നാരായണൻ,പി.കെ രാജു,ബിബിൻ പുനത്തിൽ,ഷൈമി വറുഗീസ്,മിനി ഷാജി,ലിസി മത്തായി,മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ,സി.ഡി.എസ്. ചെയർപേഴ്‌സൻ സോഫി രാജൻ,സെക്രട്ടറി മേഴ്‌സി കെ. ഒ എന്നിവർ പ്രസംഗിച്ചു.