കോലഞ്ചേരി: മഹാ ചുഴലിക്കാറ്റും, മഴയും മൂലം കടൽമത്സ്യബന്ധനം നി​ലച്ചതി​നാൽ മീൻ വരവില്ല. അവസരം മുതലാക്കി പച്ചക്കറിയ്ക്ക് തീവെട്ടിക്കൊള്ള.


• ഇടയ്ക്കൊന്നു കൂടുകയും, കുറയലുമായി നിന്ന സവാള വില രണ്ട് ദിവസം കൊണ്ട് റോക്കറ്റിലേറി. ആദ്യ ദിനം വിപണി വില 45 ൽ നിന്നും 50ലേയ്ക്കും ഇന്നലെ 66 ലേയ്ക്കും എത്തി.

• ചെറിയ ഉള്ളി തൊട്ടു പിന്നാലെയുണ്ട് വില 80. പിടിച്ചാൽ കിട്ടാത്ത പോക്കാണ് മുരിങ്ങയ്ക്ക്. കിലോ 240.

• വെളുത്തുത്തുള്ളി താഴേയ്ക്കില്ലന്നറിയിച്ച് 240 ൽ തുടരുന്നു.

• ക്യാരറ്റും , മാങ്ങയും കുതിപ്പിലാണ് വില കിലോ 80.

• ഉരുള കിഴങ്ങ് 40 ലെത്തി. ബീൻസും, പയറും, ക്യാബേജും 50 രൂപ. അടിക്കടി വില കൂട്ടിയാണ് വില്പന.

കോഴിയിറച്ചി വില കാര്യമായ വർദ്ധനവില്ല. 100 ൽ തുടരുന്നു. മീനെത്താൻ ഇനിയും വൈകിയാൽ വില വീണ്ടും കുതിയ്ക്കും. കടൽ പ്രക്ഷുബ്ദമായതോടെ കേരള തീരത്ത് അടുക്കേണ്ട പല ബോട്ടുകളും തമിഴ്നാട്ടിലെ വിവിധ ഹാർബറുകളിലാണ് അടുപ്പിച്ചത്. മുനമ്പത്ത് ഏതാനും ബോട്ടുകൾ മാത്രമാണ് ഈ ദിവസങ്ങളിൽ എത്തിയത്.