മൂവാറ്റുപുഴ : നിർമ്മല കോളേജിലെ എൻ. സി. സി., റെഡ്‌ക്രോസ്, എൻ. എസ്. എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽഅഴിമതിരഹിത നവഭാരതം പരിപാടിനടത്തി. ബോധവത്ക്കരണ പരിപാടികളും മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. സമാപന ചടങ്ങ് മുൻ ഇടുക്കി എം. പി. അഡ്വ: ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ആന്റ് ആന്റികറപ്ഷൻ വിഭാഗത്തിലെ ഇൻസ്‌പെക്ടർ എം.സുരേന്ദ്രൻ അഴിമതി തടയുന്നതിനുള്ള നിമയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജെ. ജോർജി നീറനാൽ, എൻ.സി.സി ഓഫീസർ എബിൻ വിൽസൺ, എൻ. എസ് എസ്. പ്രോഗ്രാം ഓഫീസർ സീമ ജോസഫ്, പ്രൊഫ. ഷൈമോൻ ജോസഫ് എന്നിവർ സംസാരിച്ചു. . സീനിയർ അണ്ടർ ഓഫീസർ അഭിരാം മനോജ് , എൻ.എസ്. എസ് സെക്രട്ടറി ആൽബിൻ ജോയി, റെഡ്‌ക്രോസ് സെക്രട്ടറി മാളവിക എന്നിവർ നേതൃത്വം നൽകി.