ആലുവ: എടയപ്പുറം ചാത്തൻപുറം പാടശേഖരത്തിൽ രാത്രിയുടെ മറവിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്ളാസ്റ്റിക്ക് മാലിന്യം തള്ളി. കഴിഞ്ഞ ഒറ്റരാത്രിയിൽ മാത്രം പത്ത് ലോഡിലേറെ മാലിന്യങ്ങളാണ് തള്ളിയത്. ഉടമകളുടെ അനുവാദത്തോടെയും നാട്ടുകാരായ ചിലരുടെ ഒത്താശയിലും സംരക്ഷണയിലുമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. പ്ളാസ്റ്റിക്ക് മാലിന്യത്തിനൊപ്പം മറ്റ് മാലിന്യങ്ങളുമുണ്ട്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മാലിന്യം നിക്ഷേപിച്ചവരെ കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കീഴ്മാട് ഗ്രാമപഞ്ചായത്തിനും ആലുവ പൊലീസിലും നാട്ടുകാർ പരാതി നൽകി.