പനങ്ങാട്.നഷ്ടപ്പെട്ട നാടകവസന്തം തിരിച്ച് വിളിച്ച് ശ്രുതി പനങ്ങാടിന്റെ സായന്തനം നാടകരാവുകൾ 7മുതൽ 13 വരെ കാമോത്ത് മൈതാനിയിൻ നടക്കും. ഗ്രാമീണജീവിതത്തിൽ നിന്നും അകന്നുപോയ പ്രൊഫഷണൽ നാടകങ്ങളെ വീണ്ടും നാട്ടുമ്പുറങ്ങളിലേക്ക്തിരിച്ചുകൊണ്ടുവരുകയാണ് ശ്രുതി പനങ്ങാട്. കേരളത്തിലെ പ്രശസ്തമായ 7നാടകങ്ങൾ 7ദിവസങ്ങളിലായി പനങ്ങാട് അവതരിപ്പിച്ച് എറണാകുളം ജില്ലയുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് .7ന് വൈകീട്ട് കോഴിക്കോട് സങ്കീർത്തനയുടെ "വേനലവധി ",8ന് കൊല്ലം അയനം തീയേറ്റേഴ്സിന്റെ "ഇത് ധർമ്മഭൂമി"യാണ്, 9 ന് വളളുവനാട് ബ്രഹ്മയുടെ "പാട്ടുപാടുന്നവെളളായി",10കോഴിക്കോട് നാടകസഭയുടെ"പഞ്ചമിപെറ്റ പന്തിരുകുലം", 11ന് തിരുവനന്തപുരം സംസ്കൃതിയുടെ "ജീവിതപാഠം",12ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ "നമ്മളിൽ ഒരാൾ",13ന് തിരുവനന്തപുരം സൗപർണ്ണികയുടെ" ഇതിഹാസം" എന്നിവയാണ് സായന്തനം നാടകരാവുകളിൽ പനങ്ങാട് അവതരിപ്പിക്കുന്ന നാടകങ്ങൾ. സമാപനസമ്മേളനം 13ന് വൈകീട്ട് 6ന് എം.സ്വരാജ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ജോൺഫെർണാണ്ടസ് എം.എൽ.എ.സാജുനവോദയ,പയ്യന്നൂർമുരളി, ബോബൻ നെടുംപറമ്പിൽ,മരിയപ്രിൻസ്,രാജീവൻമമ്മളി,പ്രദീപ് നീലാംബരി,വത്സൻ നിസരി,സാജൻ പളളുരുത്തി,കണ്ണൂർവാസുട്ടി തുടങ്ങിയവർപങ്കെടുക്കും. അനശ്വര നാടകനടൻ എം.ആർ.രവി,എം.കെ.കൃഷ്ണൻകുട്ടി, എ.ജെ.ജോസഫ് എന്നിവരെ ആദരിക്കും.