മരട്:ദൈവദാസൻ വാകയിലച്ചന്റെ 88-ാംചരമവാർഷികദിനാചരണ പരിപാടികൾ ഇന്നും നാളെ (ഞായർ,തിങ്കൾ) നടക്കും. ഇന്ന് വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരിത്തൂസ് ഡോ.ഫ്രാൻസീസ് കല്ലറയ്ക്കലിന്റെ കാർമ്മികത്വത്തിൽ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും.നേർച്ചപ്പായസ പാക്കറ്റുകളുടെ ആശിർവാദം വാകയിലച്ചന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ളസിമിത്തേരി കപ്പേളയിലേക്കു തീർഥയാത്ര ഇടവക ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധന എന്നിവയും നടക്കും. ചരമവാർഷിക ദിനമായ നാളെ രാവിലെ 9.30ന് നടക്കുന്ന കുർബാനയിൽ വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. നേർച്ചസദ്യയും നടക്കും. പള്ളി അങ്കണത്തിൽ പുതുതായി പണിതീർത്ത സെന്റ് മേരീസ് ഹെറിട്ടേജ് കമ്യൂണിറ്റിഹാൾ സമർപ്പണവും വാർഷികാചരണത്തിന്റെ നടക്കും.നേർച്ചസദ്യയിൽ പങ്കെടുക്കുന്നവർക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മുപ്പതിനായിരം ചതുരശ്ര അടിവിസ്തീർണത്തിൽ പന്തൽ ഒരുക്കിയിട്ടുണ്ട്.വാഹനങ്ങൾപാർക്കു ചെയ്യുന്നതിനും റോഡിലുണ്ടാകുന്ന ട്രാഫിക്ക് തടസം നിയന്ത്രിക്കുന്നതിനും ട്രാഫിക്ക് പൊലീസും വൊളണ്ടിയർമാരുടെയും സേവനം ഉണ്ടാകും. ചരമവാർഷിക ആചരണത്തിന് 1001 അംഗങ്ങൾ ഉള്ള വിവിധ കമ്മിറ്റിൾചുക്കാൻപിടിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മരടിൽ എത്തിചേരുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ചെയർമാൻ ഫാ.ജോസഫ് ചേലാട്ട്, ജനറൽ കൺവീനർ ജോസഫ് കക്കാര, പബ്ലിസിറ്റി കൺവീനർ ഫ്രാൻസിസ് കോഴിപ്പറമ്പിൽ എന്നിവർ അറിയിച്ചു.