ആലുവ: ഒരു മാസക്കാലമായി ജില്ലയിലെ വിവിധ കോടതികളിൽ നടക്കുന്ന കേസ് തീർപ്പാക്കൽ അദാലത്ത് നവംബർ ഒമ്പത് വരെ നീട്ടി. മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മോട്ടോർ വാഹന നിയംലംഘന കേസുകൾ, മറ്റ് പെറ്റികേസുകൾ എന്നിവ പഴയ നിരക്കിന്റെ 50 ശതമാനം തുക ഫൈൻ നൽകി തീർപ്പാക്കുന്നതിനുള്ള അവസരമാണ് നൽകുന്നത്.