കൊച്ചി: കടലാക്രമണ ഭീഷണി നേരിടുന്ന 24000 കുടുംബങ്ങൾക്കായി 2450 കോടി രൂപയുടെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ സംസ്ഥാന ലാറ്റിൻ കാത്തലിക് കൗൺസിൽ യോഗം അഭിനന്ദിച്ചു. ഇത് മത്സ്യത്തൊഴിലാളികൾക്കുള്ള അംഗീകാരമാണെന്ന് യോഗം വിലയിരുത്തി.വൈസ് പ്രസിഡന്റ് സ്റ്റാൻലി പൗലോസ് അദ്ധ്യക്ഷനായി. വി.ജെ.പൈലി, പ്രൊഫ.എ.ജെ.പോളികോർപ്,ആന്റണി മൂക്കത്ത് എന്നിവർ സംസാരിച്ചു