jaseer
ജസീർ.സി.എൻ

കൊച്ചി: ദേശീയ സ്‌കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള അണ്ടർ19 ടീമിൽ ഇടം നേടി എറണാകുളത്തിന്റെ സി.എൻ ജസീർ. തുടർച്ചയായ മൂന്നാം തവണയാണ് ജസീർ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന സ്‌കൂൾ ടീമിൽ ഇടം നേടുന്നത്. നേരത്തെയും വിവിധ ദേശീയ സംസ്ഥാന മത്സരങ്ങളിൽ കേരളത്തെയും എറണാകുളം ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ഇടപ്പള്ളി ജി.എച്ച്.എസ്.എസിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർഥിയായ ജസീർ കടവന്ത്ര റീജ്യണൽ സ്‌പോർട്‌സ് സെന്റർ താരമാണ്. ഇടപ്പള്ളി വിസ്ഡൻ ക്രിക്കറ്റ് അക്കാദമിയിലൂടെ കരിയർ തുടങ്ങിയത്. ഇടംകയ്യൻ സ്പിന്നറായും ബാറ്റ്‌സ്മാനായും തിളങ്ങുന്ന ജസീർ കഴിഞ്ഞ നാലു വർഷമായി എറണാകുളം ജില്ലാ അണ്ടർ16, അണ്ടർ19 ടീമുകളിൽ കളിച്ചിട്ടുണ്ട്. 2017, 2018 വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അണ്ടർ17 ടീമിനായും കളിച്ചു. ബി.സി.സി.ഐ സംഘടിപ്പിച്ച എൻ.സി.എ സൗത്ത് സൗൺ അണ്ടർ16 ക്യാമ്പിൽ പങ്കെടുത്തിരുന്നു. വിജയ് മർച്ചന്റ്‌സ് ട്രോഫിയിൽ കേരളത്തിന്റെ അണ്ടർ16 ടീമിലും കളിച്ചു. പനയപ്പിള്ളി ചാത്തനാട്ട് വീട്ടിൽ മുഹമ്മദ് നിസാറിന്റെയും റുബീനയുടെയും മകനാണ്. സഹോദരങ്ങൾ: ജസീം സി.എൻ, ജെസ്രിയ മറിയം.