ആലുവ: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും സംഗമവും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
തോപ്പിൽ അബു, ജമാൽ കുഞ്ഞുണ്ണിക്കര, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. സമിതി ഭാരവാഹികളായ സാബുപരിയാരത്ത്, എ.വി. റോയി, ജോൺസൺ മുളവരിക്കൽ, ഐഷാ സലിം, ഖദീജ, സൗദസക്കീർ, ബീന ജോൺസൺ, ജുമൈല സാബു, രഹനാസ്, ജീന ബാബു, പി.സി. നടരാജൻ, അബ്ബാസ് തോഷിബാപുരം, ആരിഫ്, മുഹമ്മദാലി ശങ്കരൻകുഴി, മോഹൻ റാവു എന്നിവർ നേതൃത്വം നൽകി.