പെരുമ്പാവൂർ:വേങ്ങൂർ മാർ കൗമ യാക്കോബായ സുറിയാനി പള്ളിയുടെ ശതോത്തര കനക ജൂബിലിയുടെ ഭാഗമായി 150 പേർ അണിചേരുന്ന മെഗാ മാർഗം കളിഇന്ന് നടക്കും.ശതോത്തര കനക ജൂബിലി വിളംബര ഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് പള്ളി മുറ്റത്ത് ഇന്ന് വൈകിട്ട് 5.30ന് മാർഗം കളി അരങ്ങേറുന്നത്.പള്ളിയുടെ 150 -ാം വാർഷികം പ്രമാണിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായ വിളംബര ഘോഷയാത്രയുടെ പതാക മെത്രാപ്പൊലീത്ത മാത്യൂസ് മോർ അഫ്രേംതിരുമേനിയിൽ നിന്ന് പള്ളി ട്രസ്റ്റിമാരായ വി.വി. കുര്യാക്കോസ് വാളേംകോട്ട്,പി. വി. സാജൻ പൊട്ടക്കൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിമാർ കൗമ യൂത്ത് അസ്സോസിയേഷൻ സെക്രട്ടറികൂടിയായജാഥ ക്യാപ്റ്റൻ ബാബു പോളിന് കൈമാറും.തുടർന്ന് 150 വാഹനങ്ങളുടെ അകമ്പടിയോടെ മാർ ഇവാനിയോസ് ചാപ്പൽ,ചൂരത്തോട് കുരിശിം തൊട്ടി,വക്കുവള്ളി കവല,നെടുങ്ങപ്ര പള്ളി,ഇടത്തുരുത്ത് കുരിശും തൊട്ടി,ത്രിവേണി,പാണ്ടിക്കാട്,മുടക്കുഴ കവല,തുരുത്തി,കുറുപ്പംപടി പള്ളി,തൃക്ക്‌ക്കേപാറ സൺ ഡേ സ്‌കൂൾ,മ്മുടക്കുഴ പഞ്ചായത്ത് ചാപ്പൽ,ആനകല്ല് ചാപ്പൽ,മുടക്കുഴ സൺ ഡേ സ്‌കൂൾ,ചുണ്ടക്കുഴി പള്ളി,ആലാട്ടുചിറ പള്ളി,ചൂരമുടി,കൊമ്പനാട്,ക്രാരിയേലി പള്ളി,അരുവപ്പാറ,കോഴ്‌ക്കോട്ടുകുളങ്ങര ചാപ്പൽ,മീമ്പാറ സൺ ഡേ സ്‌കൂൾ,മതിരമ്പുഴ ചാപ്പൽ,എന്നീ സ്ഥലങ്ങൾ ചുറ്റി വേങ്ങൂർ പള്ളി താഴത്ത് സമാപിക്കും.തുടർന്നാണ് മാർഗം കളി അരങ്ങേറുന്നതെന്ന് പള്ളിവികാരി ഫാ: ഗീവറുഗീസ് മണ്ണാറമ്പിൽ,സജിപോൾ അതിരമ്പുഴ,പബ്ലിസിറ്റി കൺവീനർ എൽദോ മാത്യൂസ് എന്നിവർ അറിയിച്ചു.
പള്ളിയുടെ 150 -ാം വാർഷികം
150 പേരുടെ മെഗാ മാർഗം കളി
150 വാഹനങ്ങളുടെ അകമ്പടിയോടെഘോഷയാത്ര