പെരുമ്പാവൂർ: കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി നയിക്കുന്ന ആരോഗ്യ ഔഷധസംരക്ഷണ യാത്ര ഞായറാഴ്ച വൈകിട്ട് നാലിന് യാത്രിനിവാസിൽ എത്തിച്ചേരും.ആരോഗ്യ കേരള രക്ഷയ്ക്ക് ഔഷധ മേഖലയുടെ അതിജീവനം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന പ്രസിഡന്റ് പ്രാക്കുളം സുരേഷ് നയിക്കുന്ന ജാഥയ്ക്കാണ് വരവേൽപ്പ് . സ്വീകരണ സമ്മേളനം നഗരസഭാ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.