കൊച്ചി: വിജിലൻസ് ബോധവത്ക്കരണ വാരാചരണത്തോടനുബന്ധിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം റീജിയൺ വാക്കത്തൺ സംഘടിപ്പിച്ചു. മറൈൻഡ്രൈവ് ടാജ് ഗേറ്റ് വേ ഹോട്ടലിന് മുമ്പിൽ എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി.എൻ രമേഷ് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തൺ ഹൈക്കോടതി ജംഗ്ഷനിലെ യൂണിയൻ ബാങ്ക് ശാഖയ്ക്കുമുന്നിൽ സമാപിച്ചു. റീജിയണൽ മാനേജർ എ. കൃഷ്ണസ്വാമിയുടെ നേതൃത്വത്തിൽ ബാങ്കിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.