പറവൂർ : ഏഴിക്കര തെക്കുഭാഗം ഈഴവ മരണാനന്തര സഹായ സംഘം ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് (ഞായർ) നടക്കും. പുലർച്ചെ അഞ്ചിന് ഗുരുപൂജ, ശാന്തി ഹവനം, ഗണപതിഹവനം, രാവിലെ ഒമ്പതിന് കലശം, തുടർന്ന് ധർമ്മ ചൈതന്യ സ്വാമിയുടെ ഗുരുധർമ്മ പ്രബോധനം, പതിനൊന്നിന് വിശേഷാൽ ഗുരുപൂജ, അന്നദാനം, വൈകിട്ട് ദീപക്കാഴ്ച. കലാപരിപാടികളോടെ സമാപിക്കും.