കോലഞ്ചേരി:മ​റ്റക്കുഴി ഹഗിയ സോഫിയ പബ്ലിക്ക് സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ ഇന്റർ സ്‌കൂൾ ടൂർണമെന്റിൽ അമ്പലമുകൾ റിഫൈനറി സ്‌കൂൾ ചാമ്പ്യൻമാരായി. കുറുപ്പുംപടി സെന്റ് മേരീസ് പബ്ലിക്ക് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. സ്‌കൂൾ ട്രസ്​റ്റ് സെക്രട്ടറി സുർജിത് എസ്‌തോസും പ്രിൻസിപ്പൽ സൂസൻ ലിജോ ഐപ്പും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.