കോലഞ്ചേരി:സെന്റ് പീറ്റേഴ്സ് കോളേജ്, സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ എൻ.സി.സി കേഡറ്റുകൾ ലഹരി വിമുക്ത സന്ദേശമുയർത്തി സൈക്കിൾ റാലി സംഘടിപ്പിച്ചു. പുത്തൻകുരിശ് എസ്.ഐ പി.ബി സത്യൻ ഫ്‌ളാഗ് ഒഫ് ചെയ്തു. കക്കാട്ടുപാറ എൽ.പി സ്‌കൂൾ, പൂത്തൃക്ക എച്ച്.എസ്.എസ്, ചൂണ്ടി, വടയമ്പാടി പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ എത്തി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ടി സിന്ധു, എൻ.സി.സി ഓഫീസർമാരായ ജിൻ അലക്‌സാണ്ടർ, ട്രൂപ്പ് കമാൻഡർ രഞ്ജിത് പോൾ, എസ്.സജീവ്, ബിന്ദുമോൾ, ഷിജി പോൾ, സർജന്റ് ശിവൻ, അരവിന്ദ് സിംഗ്, ജോമി അഗസ്റ്റിൻ, ബിനോയി ടി ബേബി, ഡോ. സാജു എം. കറുത്തേടം എന്നിവർ നേതൃത്വം നൽകി.