c-pi
സി പി ഐ വൈപ്പിന്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ കെ സത്യവൃതന്‍ അനുസ്മരണ സമ്മേളനം എല്‍ദോ എബ്രഹാം എം എല്‍ എ ഉത്ഘാടനം ചെയ്യുന്നു

വൈപ്പിൻ : ഇടതുനയത്തിനെതിരെ പൊലീസ് പ്രവർത്തിച്ചാൽ സി.പി.ഐ തിരുത്തൽ ശക്തിയായി മാറുമെന്ന് എൽദോ എബ്രഹാം എം.എൽ.എ വ്യക്തമാക്കി.

പാർട്ടി നേതാവ് കെ.കെ സത്യവ്രതൻറെ പതിനൊന്നാം ചരമവാർഷികദിനാചരണം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എൽഎ.

അഡ്വ. മജ്‌നു കോമത്ത് അദ്ധ്യക്ഷത വഹിച്ചു.വൈപ്പിൻ മണ്ഡലം സെക്രട്ടറി ഇ.സി ശിവദാസ് , ജില്ലാ എക്‌സ്‌ക്യൂട്ടീവ് അംഗം കെ.ബി അറുമുഖൻ, എൻ.കെ ബാബു, കെ.എസ് ബാബുരാജ്, കെ. എസ് ജയദീപ്, ജിൻഷ കിഷോർ, കെ.എ ശിവൻ എന്നിവർ പ്രസംഗിച്ചു.