കൂത്താട്ടുകുളം:ഏകാത്മകം മെഗാ മോഹിനിയാട്ടം നൃത്ത പരിശീലനത്തിന് എസ് എൻ ഡി പി യോഗം കൂത്താട്ടുകുളം യൂണിയനിൽ തുടക്കമായി​.
ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനി പാട്ടിനെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടം ആണ് ഏകാത്മകം മെഗാ ഈവന്റ്. കൂത്താട്ടുകുളം യൂണിയനിൽ മോഹിനിയാട്ട നൃത്താവിഷ്ക്കാര പരിശീലനത്തിന് കലാമണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത നർത്തകി നേതൃത്വം നൽകും. ഇന്ന് രാവിലെ 10 മണിക്ക് യൂണിയൻ ഹാളിൽ ആരംഭിക്കുന്ന പരിശീലന ക്ലാസ്സിൽ ഓരോ ശാഖയിൽ നിന്നുംനാല് അംഗങ്ങളെ ( 13 വയസ്സ് കഴിഞ്ഞ കുമാരിമാർ / വനിതകൾ) പങ്കെടുപ്പിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ എന്നി​വർഅറിയിച്ചു. വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ: സംഗീത വിശ്വനാഥൻ മുഖ്യാതിഥിയായിരി​ക്കും.