മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മൂവാറ്റുപുഴ മേഖല കമ്മറ്റിയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും പേഴയ്ക്കാപ്പിള്ളി വ്യാപാരഭവനിൽ ജില്ല പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.എ കബീർ അദ്ധ്യക്ഷത വഹിച്ചു. കണക്കും റിപ്പോർട്ടും സി.എസ് അജ്മൽ അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് റ്റി.ബി നാസർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മേഖല സെക്രട്ടറി സിജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.കേരള സ്റ്റേറ്റ് ആർച്ചറി ചാമ്പ്യൻഷിപ്പ് അണ്ടർ 19 ഗേൾസിൽനാഷണൽ സെലക്ഷൻ കിട്ടിയ എൽസുബ റോയിക്ക് മേഖലയുടെ സ്‌നേഹോപഹാരം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ സമ്മാനിച്ചു.
. ഭാരവാഹികളായി പി.എ കബീർ ( പ്രസിഡന്റ്), പി.കെ ബേബി, വർഗീസ് പി.പി, ബേബി മാത്യു, കുട്ടൻപിള്ള കാലാമ്പൂർ( വൈസ് പ്രസിഡന്റുമാർ), സിജു സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി) , പൗലോസ് കെ.വി, ജോമി ജോൺ, റെജി ആടുകുഴി, അനിൽകുമാർ, പാലം സലീം (സെക്രട്ടറിമാർ), ഷംസുദ്ദീൻ പി.യു (ട്രഷറർ), , ജോബി ജോസഫ്, ബാബു ഊരമന, തോമസ് കണ്ടിരിക്കൽ ( സെക്രട്ടറിയേറ്റ് അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസിന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ